Crime News

പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പോലീസിന് നേരേ േൈകയറ്റം

Posted on: 12 Apr 2015


എട്ട് പേര്‍ക്കെതിരെ കേസ്


നാദാപുരം :
പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരേയുണ്ടായ കൈയേറ്റത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്.
നാദാപുരം അഡീഷണല്‍ എസ്.ഐ. പി.ടി. വിജയന്‍ പോലീസുകാരനായ സുദര്‍ശന കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുമ്മങ്കോട് കോമ്പിയുള്ളതില്‍ താഴെക്കുനി അയ്യൂബിനെ (48) പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരേയാണ് അക്രമമുണ്ടായത്. മൂന്ന് വര്‍ഷം മുമ്പുണ്ടായ അടിപിടിക്കേസിലെ പ്രതിയാണ് അയ്യൂബ്. പ്രതിയെ തേടി രാത്രി പന്ത്രണ്ട് മണിയോടെയാണ് പോലീസ് വീട്ടിലെത്തിയത്. അയ്യൂബ് ബഹളംവെച്ച് അയല്‍വാസികളെ വിളിച്ച് പോലീസിനെ കൈയേറ്റം ചെയ്തതായി പോലീസ് പറഞ്ഞു. പോലീസിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു.

 

 




MathrubhumiMatrimonial