പ്ലൂസ്ടു വിദ്യാര്‍ത്ഥിയെ എസ്.ഐ. മര്‍ദ്ദിച്ച സംഭവം: എസ്.ഐ.ക്കെതിരെ കേസെടുത്തു
Posted on: 12 Apr 2015
ചാവക്കാട്: പ്ലൂസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പാവറട്ടി എസ്.ഐ. രമേഷിനെതിരെ അഡീഷണല്‍ എസ്.ഐ. ആന്റോ കേസെടുത്തു. ഈ കഴിഞ്ഞ അഞ്ചിന് വെന്മേനാട് എം.എ.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലൂസ്ടു വിദ്യാര്‍ത്ഥി കറുകമാട് വി.കെ. അസലമുദ്ദീനെ മര്‍ദ്ദിച്ച സംഭവത്തിലാണ് എസ്.ഐ.ക്കെതിരെ കേസെടുത്തത്.
ബൈക്കില്‍ മൂന്നുപേരുമായി യാത്രചെയ്തതിന് പാവറട്ടി ചുക്കുബസാറില്‍വെച്ചാണ് അസലമുദ്ദീനെ പോലീസ് പിടികൂടിയത്. സ്റ്റേഷനില്‍ കൊണ്ടുപോയ അസലമുദ്ദീനെ എസ്.ഐ. രമേഷ് മര്‍ദ്ദിച്ചു. സ്റ്റേഷനില്‍ നിര്‍ത്തി രക്ഷിതാക്കള്‍ക്ക് ഫോണ്‍ ചെയ്യാന്‍ അനുവദിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്തില്ല. വൈകീട്ട് ചാവക്കാട് താലൂക്കാസ്പത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയാണ് ജാമ്യത്തില്‍ വിട്ടത്.
വിടുന്ന സമയം വീണ്ടും പാവറട്ടി മേഖലയില്‍ കണ്ടുപോകരുതെന്ന് പറഞ്ഞ് മര്‍ദ്ദിച്ചു. താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ച അസ്ലമുദ്ദീന്റെ മൊഴിയെടുക്കാന്‍ പാവറട്ടി പോലീസ് വിസമ്മതിച്ചു. എസ്.ഐ.യ്‌ക്കെതിരെ മൊഴിയെടുക്കില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ചു നിന്നപ്പോള്‍ രക്ഷിതാക്കള്‍ കമ്മീഷണര്‍, എ.സി.പി. എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ആഭ്യന്തര-വ്യവസായവകുപ്പുമന്ത്രിമാര്‍ക്കും പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് മൊഴിയെടുത്തത്. അഡീഷണല്‍ എസ്.ഐ. ആന്റോയുടെ നേതൃത്വത്തില്‍ രണ്ടു സി.പി.ഒ.മാരുടെ നേതൃത്വത്തില്‍ മൊഴിയെടുത്ത പോലീസ് ഏപ്രില്‍ 9ന് വൈകീട്ടാണ് കേസെടുത്തത്.