കൊടുമണ്ണില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച
Posted on: 12 Apr 2015
കൊടുമണ്‍: അടച്ചിട്ട വീട്ടില്‍നിന്ന് നാലരപ്പവന്റെ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവര്‍ന്നു. കൊടുമണ്‍ ചിലന്തിയമ്പലത്തിന് സമീപം 'സരസ്സില്‍' (മണ്ണിന്‍മേലേനിന്‍) ശ്രീലതയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. 25,000 രൂപ വിലയുള്ള സണ്‍ഗ്ലൂസും 8000 രൂപ വിലയുള്ള വാച്ചും മോഷണംപോയിട്ടുണ്ട്.
ഭര്‍ത്താവ് ശബരിമലയില്‍ ഡ്യൂട്ടിക്ക് പോയിരുന്നതിനാല്‍ വീട്പൂട്ടി ശ്രീലതയും മകളും വെള്ളിയാഴ്ച രാത്രിയില്‍ തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് കിടന്നത്.
വീടിന്റെ മുന്‍വശത്തെ കതകിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. അലമാര പൊളിച്ചാണ് ആഭരണങ്ങളും മറ്റും കവര്‍ന്നത്. അലമാരയിലിരുന്ന തുണിയും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പന്തളം സി.ഐ. റജി ഏബ്രഹാം, കൊടുമണ്‍ എസ്.ഐ. ടി.എ.രവീന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.