
ആദിവാസി പീഡനം: നടപടിയെടുക്കണമെന്ന് ബിന്ദു കൃഷ്ണ
Posted on: 11 Apr 2015
തിരുവനന്തപുരം: അമ്പലവയല്‍ പുറ്റാട് കോളനിയിലെ ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളെ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. പരാതി നല്‍കിയിട്ടും പരിഗണിക്കാന്‍ തയ്യാറാകാത്ത പോലീസ് നിലപാട് പ്രതിഷേധാര്‍ഹമാണ്. ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഫലപ്രദമാകുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു.
