തൊണ്ണൂറുഗ്രാം കഞ്ചാവുമായി മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Posted on: 09 Apr 2015
ചങ്ങനാശ്ശേരി: തൊണ്ണൂറുഗ്രാം കഞ്ചാവുമായി മൂന്നു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈയില്‍ നിന്ന് നാല്പതിനായിരം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് നഗരത്തിനടുത്തുള്ള വീട്ടില്‍നിന്ന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ടു പേരെക്കൂടി പോലീസിനു പിടികൂടാന്‍ കഴിഞ്ഞത്.
കുമളിയില്‍നിന്ന് കഞ്ചാവ് വാങ്ങി വീട്ടിലുംമറ്റും ഒളിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് വില്ക്കുന്ന പതിവാണ് പ്രധാന പ്രതി ചെയ്തുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു പൊതി കഞ്ചാവ് 250 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും ചോദ്യം ചെയ്യലില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ലായനിയാക്കി വലിക്കുന്നതിന് തരപ്പെടുത്തിയെടുത്ത പ്രത്യേക ഉപകരണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സി.ഐ. വി.എ.നിഷാദ്‌മോന്‍, എസ്.ഐ. ജെര്‍ലിന്‍ സ്‌കറിയ, ഷാഡോ പോലീസംഗങ്ങളായ കെ.കെ. റെജി, സാജു, സണ്ണി, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.