Crime News

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Posted on: 09 Apr 2015


മങ്കട: കഞ്ചാവുമായി യുവാവിനെ മങ്കട പോലീസ് അറസ്റ്റുചെയ്തു. വള്ളിക്കാപ്പറ്റ പുനമ്പറമ്പത്ത് വടക്കുംപുറം മുഹമ്മദ് അഷറഫ് (27) ആണ് പിടിയിലായത്. ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുെവച്ചിരുന്ന 390 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മങ്കട എസ്.ഐ രാമചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശശികുമാര്‍, സന്തോഷ്‌കുമാര്‍ വിദ്യാധരന്‍, ഷംസുദ്ദീന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

 

 




MathrubhumiMatrimonial