ചീട്ടുകളി സംഘങ്ങള്‍ പിടിയില്‍; 36 പേരെ അറസ്റ്റു ചെയ്തു
Posted on: 09 Apr 2015
തൃശ്ശൂര്‍: സിറ്റി പോലീസ് പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ ചീട്ടുകളി നടത്തിയിരുന്ന സംഘങ്ങളെ പോലീസ് പിടികൂടി. 36 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 18,005 രൂപ കണ്ടെടുത്തു.
ഒല്ലൂര്‍ വെള്ളക്കാരിത്തടം പാലത്തിനടിയില്‍ വെച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ ഒല്ലൂര്‍ പോലീസ് പിടികൂടി. വെള്ളക്കാരിത്തടം സ്വദേശികളായ അശോകന്‍, മോഹനന്‍, സുരേന്ദ്രന്‍, സജി, സുരേഷ്, ഷാജി, മണി എന്നിവരെയാണ് 4550 രൂപ സഹിതം അറസ്റ്റ് ചെയ്തത്. ഒല്ലൂര്‍ അഡീഷണല്‍ എസ്.ഐ. മുകുന്ദന്‍, പോലീസ് ഡ്രൈവര്‍ ശിവദാസ്, സി.പി.ഒ. പ്രേമന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നെടുപുഴ മാമ്പഴക്കാട് പാടത്ത് വെച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ നെടുപുഴ പോലീസ് പിടികൂടി. പനമുക്ക് സ്വദേശികളായ സുരേഷ്, രഘു, ജോഷി, പൈലോത്, സുരേഷ് ബാബു എന്നിവരെ 3650 രൂപ സഹിതം അറസ്റ്റു ചെയ്തു. സംഘത്തില്‍ നെടുപുഴ എസ്‌ഐ കെ.എസ്. സെല്‍വരാജ്, സി.പി.ഒ.മാരായ ബിജിഷ്, രാജീവ് എന്നിവര്‍ ഉണ്ടായിരുന്നു.
ഗുരുവായൂര്‍ കൂനംമൂച്ചി സെന്ററിനടുത്ത് പൊതു സ്ഥലത്ത് ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ ഗുരുവായൂര്‍ പോലീസ് പിടികൂടി. കൂനംമൂച്ചി സ്വദേശികളായ വിന്‍സെന്റ്, ജോസ്, നിക്ലാവോസ്, തോമസ് എന്നിവരെയാണ് 885 രൂപ സഹിതം അറസ്റ്റു ചെയ്തത്. പ്രതികളെ അറസ്റ്റു ചെയ്ത സംഘത്തില്‍ ഗുരുവായൂര്‍ എസ്‌ഐ എം. ശശിധരന്‍, എസ്.സി.പി.ഒ. സനല്‍, സി.പി.ഒ. അനിരുദ്ധന്‍ എന്നിവര്‍ ഉണ്ടായിരുന്നു.
പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൈപ്പറമ്പ്, പറപ്പൂര്‍, അടാട്ട് ആമ്പലംകാവ് എന്നീ സ്ഥലങ്ങളിലായി ചീട്ടുകളി നടത്തിയിരുന്ന മൂന്നു സംഘങ്ങളെ പേരാമംഗലം പോലീസ് പിടികൂടി. കൈപ്പറമ്പ് സ്വദേശികളായ അശോകന്‍, സുരേഷ്, പറപ്പൂര്‍ സ്വദേശികളായ കൃഷ്ണന്‍, രവി, രമേഷ്, ബൈജു, ബാലന്‍, വിനയന്‍, അടാട്ട് സ്വദേശികളായ രവീന്ദ്രന്‍, സുദര്‍ശന്‍, സുരേഷ്, ഉടലക്കാവ് സ്വദേശികളായ ശശി, സജീഷ് എന്നിവരെ 4440 രൂപ സഹിതം അറസ്റ്റു ചെയ്തു. സംഘത്തില്‍ പേരാമംഗലം എസ്.ഐ. സുധാകരന്‍, സി.പി.ഒ.മാരായ ശശി, നീലകണ്ഠന്‍ എന്നിവര്‍ ഉണ്ടായിരുന്നു.
വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊട്ടേക്കാട് കൊട്ടേക്കാട്ടുക്കാവ് ക്ഷേത്രത്തിനടുത്ത് പൊതുസ്ഥലത്ത് ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ വിയ്യൂര്‍ പോലീസ് പിടികൂടി. മിണാലൂര്‍ സ്വദേശിയായ സുരേഷ്, കുറ്റൂര്‍ സ്വദേശികളായ ജയന്‍, ഫ്രാന്‍സിസ്, കോളങ്ങാട്ടുകര സ്വദേശികളായ സുരേഷ്, പ്രദോഷ്, കൊട്ടേക്കാടു സ്വദേശിയായ മോഹനന്‍, ചൂലിശ്ശേരി സ്വദേശിയായ പ്രേമന്‍ എന്നിവരെ 4480 രൂപ സഹിതം അറസ്റ്റു ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ വിയ്യൂര്‍ അഡീ. എസ്.ഐ. ജോണി, സി.പി.ഒ. മാരായ സുധീര്‍, അനില്‍, ബാബു, വേണു എന്നിവര്‍ ഉണ്ടായിരുന്നു.