Crime News

പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട പ്രതിയും സഹായിയും പിടിയില്‍

Posted on: 09 Apr 2015


മുഹമ്മ: മുഹമ്മ പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ട വധശ്രമക്കേസിലെ പ്രതി കഞ്ഞിക്കുഴി അഞ്ചാം വാര്‍ഡില്‍ കോലോത്തുവെളി അരുണ്‍ (24) പോലീസിന്റെ പിടിയിലായി. ഇയാളെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചതിന് തണ്ണീര്‍മുക്കം ആറാം വാര്‍ഡില്‍ ചെറുയാറ്റുതറയില്‍ ജോഷി (28)നെയും പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞയാഴ്ച പുലര്‍ച്ചെയാണ് മൂത്രമൊഴിക്കാനായി സെല്ലില്‍നിന്ന് പുറത്തിറങ്ങിയ അരുണ്‍, പാറാവ് ഡ്യൂട്ടിക്കുണ്ടായിരുന്ന വനിതാ പോലീസുകാരിയെ തള്ളിമാറ്റി രക്ഷപ്പെട്ടത്. സി.പി.എം. എസ്.എല്‍.പുരം ബ്രാഞ്ച് സെക്രട്ടറി സജീവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അരുണ്‍. പാലായിലെ ഒരു വീട്ടില്‍നിന്നാണ് ബുധനാഴ്ച ഉച്ചയോടെ അരുണിനെ പോലീസ് പിടികൂടിയത്. അരുണിന് പാലായില്‍ താമസിക്കാന്‍ സഹായിച്ചത് ജോഷിയാണ്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

മാരാരിക്കുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. അനീഷിന്റെയും പാലാ സി.ഐ. കെ.ജോസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

 

 




MathrubhumiMatrimonial