
ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു
Posted on: 07 Apr 2015
കാമുകനും സുഹൃത്തുംഅറസ്റ്റില്‍
സെക്കന്തരാബാദ്: സെക്കന്തരാബാദില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഡാര്‍ജിലിങ് സ്വദേശിനിയായ പതിനാറുകാരിയെയാണ് ബലാത്സംഗം ചെയ്തത്. ഒളിവില്‍ പോയ അഞ്ചുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവരെ അറസ്റ്റുചെയ്യാനായി പ്രത്യേക പോലീസ് സംഘത്തെ ചുമതലപ്പെടുത്തി.
ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. സെക്കന്തരാബാദിലെ പാര്‍ക്കില്‍ നിന്ന് ബലംപ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
