
കൊരട്ടി സെന്റ് മേരീസ് പള്ളി കുത്തിത്തുറന്ന് മോഷണം
Posted on: 07 Apr 2015

എരുമേലി: പഴയകൊരട്ടി സെന്റ് മേരീസ് പള്ളി കുത്തിത്തുറന്ന് മോഷണം. ചാപ്പലിന്റെ വാതില്‍ കുത്തിപ്പൊളിച്ചും പള്ളിയുടെ ജനല്‍ക്കമ്പി വളച്ചുമാണ് നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറന്ന് പണം അപഹരിച്ചിരിക്കുന്നത്.
രണ്ട് നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറന്നിട്ടുണ്ട്. ആറായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. വിലപിടിപ്പുള്ള മറ്റുവസ്തുക്കള്‍ മോഷണം പോയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുന്നു.
നേര്‍ച്ചപ്പെട്ടിയുടെ മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന മാതാവിന്റെ രൂപം ഇളക്കിമാറ്റിയശേഷമാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണശേഷം രൂപം പഴയരീതിയില്‍ പുനഃസ്ഥാപിച്ചനിലയിലാണ്. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
