Crime News

രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം ചവറ്റുകുഴിയില്‍

Posted on: 05 Apr 2015


ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ചെരപ്പറമ്പ് കോളനിയില്‍ രണ്ടാഴ്ചപ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കവറിലാക്കിയ നിലയില്‍ ചവറ്റുകുഴിയില്‍ കണ്ടെത്തി.

മുമ്പ് വളക്കുഴിയായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍നിന്ന് ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് വീട്ടുടമ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ കഴുത്തില്‍ മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനായി തൃശ്ശൂരിലേക്ക് കൊണ്ടുപോയി.

 

 




MathrubhumiMatrimonial