
ബംഗലൂരുവില്‍ സ്വവര്‍ഗാനുരാഗം നിരസിച്ച യുവതിയെ കൊലപ്പെടുത്തി
Posted on: 04 Apr 2015

ദിവ്യശ്രീയുമായി അനുരാഗത്തിലായിരുന്ന അനുഷ തന്റെ സ്‌നേഹം നിഷേധിച്ച് വിവാഹം കഴിച്ചതിന് പ്രതികാരം ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. അനുഷ ദിവ്യശ്രീയെ ഒരൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന് ശേഷം കഴുത്തില്‍ തുണിമുറുക്കി കൊല്ലപ്പെടുത്തുകയായിരുന്നു. അനുഷ ഇപ്പോള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്.
എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ബംഗലൂരുവിലെ ഒരു യുവാവുമായി ദിവ്യശ്രീയുടെ വിവാഹം നടന്നത്. പഠനം പൂര്‍ത്തിയാക്കുൂന്നതിനായി ഇവര്‍ മാന്ധ്യയില്‍ തന്നെ താമസം തുടരുകയായിരുന്നു. കൊലപാതകത്തിന് മറ്റൊരുകാരണവും കണ്ടെത്താവാത്തതിനാലാണ് പോലീസ് കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗാനുരാഗമാവുമെന്ന് സംശയിക്കുന്നത്.
