
ചാലയില്‍ സംഘര്‍ഷം: ഒരാള്‍ക്ക് വെട്ടേറ്റു
Posted on: 04 Apr 2015

തട്ടുകട മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചാലയിലെ നഗരസഭയുടെ മാര്‍ക്കറ്റ് കയ്യേറി ഷെഡ് നിര്‍മ്മിനുള്ള ചിലരുടെ ശ്രമത്തെ തൊഴിലാളികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
ചാലയിലെ എ ഐ ടി യു സി തൊഴിലാളി കരിമഠം കോളനിയിലെ സജാതിനാണ് വെട്ടേറ്റത്. കരിമഠം കോളനിക്ക് സമീപത്ത് വെച്ച് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അക്രമത്തില്‍ ഇയാളുടെ കാലിന് ഗുരുതരമായ പരിക്കേറ്റു.. കരിമഠം കോളനിയിലെ വീട്ടില്‍ നിന്നും ചാല മലക്കറി കടയിലേക്ക് പോകുന്നതിനിയിലായിരുന്നു അക്രമം.
എസ് ഡി പി ഐയുടെ കൊടിമരങ്ങള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചു എസ് ഡി പി ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അട്ടകുളങ്ങര പള്ളിയില്‍ നിന്നും ചാലയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞു. പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ കരിമഠം കോളനിയിലെ ചില വീടുകള്‍ക്ക് നേരെ അക്രമം നടത്തി. വാളും മറ്റ് മാരകായുധങ്ങളുമായി എത്തിയ സംഘം വീടുകള്‍ക്ക് മുന്നില്‍ ബഹളം വച്ചു. സംഭവമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെ അക്രമികള്‍ പിന്‍വാങ്ങി.
