മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 04 Apr 2015
റാന്നി: മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന, ജെ.സി.ബി.-ടിപ്പര്‍ ഉടമയുടെ പരാതിയില്‍ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ തളിക്കുഴി കാഞ്ഞിരത്തിങ്കല്‍ ജയകുമാര്‍(40), പത്തനാപുരം നടുക്കുന്ന് തുളസീസദനത്തില്‍ ഹരീഷ്(36) എന്നിവരാണ് അറസ്റ്റിലായത്.
റാന്നി തോട്ടമണ്‍ ചക്കുംമൂട്ടില്‍ ജോസിന്റെ പക്കല്‍നിന്ന് പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. പത്തുമാസത്തോളമായി ഇവര്‍ നിരന്തരം പണത്തിനായി ഫോണില്‍ ബന്ധപ്പെട്ടുവന്നിരുന്നതായി ജോസ് പറഞ്ഞു. വെള്ളിയാഴ്ച നേരിട്ടെത്തി 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ഇവര്‍ ഒരുമാസം മുമ്പ് റാന്നിയിലെത്തിയപ്പോള്‍ ജോസ് സ്ഥലത്തുണ്ടായിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട് എത്തിയപ്പോഴും ജോസ് ഉണ്ടായിരുന്നില്ല. റാന്നിയില്‍ തങ്ങിയ ഇവര്‍ വെള്ളിയാഴ്ച രാവിലെ 6.30ഓടെ വീണ്ടുമെത്തി. വിവരാവകാശനിയമങ്ങളെപ്പറ്റി ബോധവത്കരണം നടത്തുന്നതിനായി 50,000 രൂപ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. അവസാനം 20,000 രൂപയെങ്കിലും തന്നേമതിയാകൂ എന്നായി. ഇതിനിടയില്‍ ജോസ് റാന്നിയിലെ പത്രപ്രവര്‍ത്തകനായ സുഹൃത്തിനെ വിവരമറിയിച്ചു. റാന്നിയിലെ മാധ്യമപ്രവര്‍ത്തകര്‍ എത്തുംവരെ ജോസ് ഇവരുമായി സംസാരിച്ചുകൊണ്ടിരുന്നു. ജോസിനെ ഒരു തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചെങ്കിലും പത്രപ്രവര്‍ത്തകരെ ഇത് കാണിച്ചില്ല. ഏതു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോള്‍ പലതിന്റെ പേരുകള്‍ മാറിമാറി പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
എസ്.ഐ. കെ.പി.വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പോലീസ് അറിയിച്ചു. ഒരു സംഘടനയുടെപേരില്‍ ഫണ്ട് പിരിക്കാന്‍ എത്തിയതാണെന്നാണ് ഇവര്‍ പിന്നീട് പോലീസിനോട് പറഞ്ഞത്. ഭയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. നിരവധി ക്രഷര്‍ യൂണിറ്റുകള്‍, പാറമടകള്‍, ഗ്യാസ് ഏജന്‍സി എന്നിവയുടെ ഫോണ്‍നമ്പരുകള്‍ എഴുതിയ ഡയറി ഇവരുടെ പക്കല്‍നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനുമുമ്പും ഇത്തരം തട്ടിപ്പുകള്‍ റാന്നി മേഖലയില്‍ നടന്നിട്ടുള്ളതായി സംശയിക്കുന്നു.