
വീട്ടമ്മ തീക്കൊളുത്തി മരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ച മകന് പൊള്ളലേറ്റു
Posted on: 04 Apr 2015
കൂത്തുപറമ്പ്: വീട്ടമ്മ തീക്കൊളുത്തിമരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച മകന് പൊള്ളലേറ്റു. പച്ചപ്പൊയ്ക പറമ്പായിലെ കളമുള്ളകണ്ടിയില്‍ കാഞ്ഞാണ്‍ ശാന്ത (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30-ഓടെ വീട്ടുമുറ്റത്തുവെച്ചാണ് ശാന്ത ശരീരത്തില്‍ എണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഇതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് മകന്‍ പ്രശാന്തിന് പൊള്ളലേറ്റത്. ഇരുവരെയും ഉടന്‍ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ശാന്ത മരിച്ചു. പ്രശാന്ത് ചികിത്സയിലാണ്. മന്മാലി ഒണക്കന്റെയും കാഞ്ഞാണ്‍ മാതുവിന്റെയും മകളാണ് ശാന്ത. ഭര്‍ത്താവ്: കൃഷ്ണന്‍. കെ.വിപിന്‍ (ആകാശവാണി, കോഴിക്കോട്) മറ്റൊരു മകനാണ്. സഹോദരങ്ങള്‍: നന്ദനന്‍, രവീന്ദ്രന്‍, ഇന്ദിര, ശൈലജ, ചന്ദ്രിക.
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് പയ്യാമ്പലത്ത്.
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് പയ്യാമ്പലത്ത്.
