Crime News

പ്രേമന്‍വധക്കേസ്: രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Posted on: 04 Apr 2015


ചിറ്റാരിപ്പറമ്പ്: ചുണ്ടയിലെ സി.പി.എം. പ്രവര്‍ത്തകന്‍ ഓണിയന്‍ പ്രേമനെ ചിറ്റാരിപ്പറമ്പ് ടൗണില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ നിടുംപൊയിലില്‍വെച്ചാണ് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. വി.എന്‍.വിശ്വനാഥനും കൂത്തുപറമ്പ് സി.ഐ. കെ.പ്രേംസദനും ചേര്‍ന്ന് പ്രതികളായ കണ്ണവം ശിവജി നഗറിലെ ഇഞ്ചിക്കണ്ടി വീട്ടില്‍ നിഷാന്ത് (37), കുഞ്ചു എന്ന ലിജിന്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തത്.
കണ്ണവം ശിവജി നഗറിലും ചിറ്റാരിപ്പറമ്പ് ടൗണിലും കൊണ്ടുവന്ന് തെളിവെടുപ്പിന് ശേഷം തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രേമന്‍വധക്കേസിലെ 11 പ്രതികളില്‍ ആറുപേരാണ് ഇപ്പോള്‍ റിമാന്‍ഡിലുള്ളത്. പ്രതികളായ ആര്‍.എസ്.എസ്. കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹക് കണ്ണവം ശിവജി നഗറിലെ സി.എം.സജേഷ്, കളരിക്കല്‍ രജീഷ്, ശിവജി നഗറിലെ എന്‍.നിഖില്‍, രഞ്ജയ് രമേഷ് എന്നിവര്‍ രണ്ടാഴ്ച മുമ്പ് റിമാന്‍ഡിലായിരുന്നു

 

 




MathrubhumiMatrimonial