goodnews head

തലയില്‍ കുപ്പികുടുങ്ങിയ നായയ്ക്ക് മോചനം

Posted on: 03 Apr 2015


മലപ്പുറം: തലയില്‍ പ്ലാസ്റ്റിക് കുപ്പി കുടുങ്ങിയ നായയ്ക്ക് മോചനം. മുണ്ടുപറമ്പ് ഭാഗത്ത് മൂന്നാഴ്ചയായി അലഞ്ഞുനടന്ന നായയ്ക്ക് മലപ്പുറം അഗ്നിരക്ഷാസേനയാണ് രക്ഷകരായത്.

ഭക്ഷണംകഴിക്കാനും വെള്ളംകുടിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു നായ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നുതവണ അഗ്നിരക്ഷാസേന എത്തിയെങ്കിലും നായയെ പിടിക്കാനായില്ല.

വ്യാഴാഴ്ച മുണ്ടുപറമ്പിലെ ആളൊഴിഞ്ഞവീട്ടില്‍ പട്ടിയെ കണ്ട് നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ സി. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

 

 




MathrubhumiMatrimonial