
ലോറിയും മണലും പിടിച്ചെടുത്തു
Posted on: 03 Apr 2015
അരീക്കോട്: ചാലിയാര്‍ പുഴയില്‍നിന്ന് അനധികൃതമായി മണല്‍കടത്താന്‍ ശ്രമിക്കവെ ലോറിയും മണലും പോലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ചരാവിലെ പൂങ്കുടി പാലത്തിനു സമീപത്തുവെച്ചാണ് ലോറി പിടികൂടിയത്. ഉച്ചയ്ക്കുശേഷം ഊര്‍ങ്ങാട്ടിരിയിലെ പാവണ്ണ കടവില്‍നിന്ന് ഒരുലോഡ് മണലും പിടിച്ചെടുത്തു. മണല്‍കോരിയിട്ട അഞ്ചു തൊഴിലാളികള്‍ക്കെതിരെ കേസ്സെടുത്തതായി പോലീസ് പറഞ്ഞു.
തൊഴില്‍രഹിത വേതനം
പാണ്ടിക്കാട്: ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിതവേതനവിതരണം ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും.
പ്രതിഷ്ഠാദിനാഘോഷം ഇന്ന്
പാണ്ടിക്കാട്: വെട്ടിക്കാട്ടിരി കാരായ ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. തന്ത്രി മൂത്തേടത്ത് ഗോവിന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ലളിതാസഹസ്രനാമാര്‍ച്ചന, പൊങ്കാല, നഗരപ്രദക്ഷിണം, ഭക്തിപ്രഭാഷണം തുടങ്ങിയവയുണ്ടാകും.
യൂത്ത് പാര്‍ലമെന്റ്
പാണ്ടിക്കാട്: മലപ്പുറം നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ഒടോമ്പറ്റ കമ്യൂണിറ്റി പോളിടെക്‌നിക്കില്‍ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനംചെയ്തു. ട്രെയിനര്‍ മനോജ് മലപ്പുറം ക്ലൂസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. മജീദ്, മന്‍സൂര്‍ എം.പി, കൊരമ്പയില്‍ ശങ്കരന്‍, ടി.എച്ച്. മൊയ്തീന്‍, നവാസ് വെള്ളേങ്ങര എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂള്‍ ഉദ്ഘാടനം
പാണ്ടിക്കാട്: വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി എം.എസ്.എം പാണ്ടിക്കാട് മേഖലാ കമ്മിറ്റി ഇഖ്‌റ മോറല്‍സ്‌കൂള്‍ സംഘടിപ്പിച്ചു. ഏപ്രില്‍ 10 വരെ രാവിലെ ഒമ്പതുമുതല്‍ 12 മണിവരെയാണ് മോറല്‍സ്‌കൂള്‍ നടക്കുക. വണ്ടൂര്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. മജീദ് ഉദ്ഘാടനംചെയ്തു. എം.എസ്.എം. ജില്ലാസെക്രട്ടറി വി. അബൂബക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. നൗഫല്‍ സ്വലാഹി, ഉസ്മാന്‍ വളരാട്, അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
