ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമമായി; മണ്ണാര്‍ക്കാട് ഫയര്‍സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ തുറക്കുന്നു
Posted on: 03 Apr 2015
മണ്ണാര്‍ക്കാട്: നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും തുറക്കാതിരുന്ന മണ്ണാര്‍ക്കാട് ഫയര്‍സ്റ്റേഷന്‍ കോമ്പൗണ്ടിലെ ജീവനക്കാരുടെ ഫാമിലി ക്വാര്‍ട്ടേഴ്‌സുകള്‍ തുറക്കുന്നു. ഏപ്രില്‍ 4ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി രമേശ് ചെന്നിത്തല മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാവും.
കുമരംപുത്തൂര്‍ വട്ടമ്പലത്ത് അഗ്നിശമനസ്റ്റേഷനോട് ചേര്‍ന്ന് 65ലക്ഷം ചെലവിലാണ് പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചത്. എന്നാല്‍, വെള്ളകണക്ഷനും വൈദ്യുതികണക്ഷനും കിട്ടാത്തതിനാല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നോക്കുകുത്തിയായി നില്‍ക്കയായിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി പലതവണ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്‌സുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.
2011 ജനവരി 24നാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. തുടര്‍ന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളുടെ ശിലാസ്ഥാപനം നടത്തിയത്. രണ്ട് എ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സുകള്‍ ഓഫീസര്‍മാര്‍ക്കും ആറ് ബി-ടൈപ്പ് ക്വാര്‍ട്ടേഴ്‌സുകള്‍ ജീവനക്കാര്‍ക്കുമായാണ് പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്.