
ഓട്ടോയുടെ ചില്ല് തകര്‍ത്ത സംഭവം: പ്രതി അറസ്റ്റില്‍
Posted on: 03 Apr 2015
കാട്ടൂര്‍: ഓട്ടോറിക്ഷയുടെ ഗ്ലാസ് തല്ലിത്തകര്‍ക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എടക്കുളം സ്വദേശി ഇടത്താട്ടില്‍ വീട്ടില്‍ ചനലി(24)നെയാണ് കാട്ടൂര്‍ എസ്.ഐ. എം. രാജീവന്‍ അറസ്റ്റ് ചെയ്തത്. എടക്കുളം ചക്കാലക്കല്‍ മനോജിന്റെ മകന്‍ മനീഷിന്റെ ഓട്ടോയുടെ ഗ്ലാസാണ് തല്ലിത്തകര്‍ത്തത്.
