Crime News

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ക്കെതിരെ നിയമനടപടി വേണം -ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

Posted on: 03 Apr 2015


കൊച്ചി: കേരളത്തിലെ ചില വൈദികര്‍പോലും പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.

പറവൂര്‍ പുത്തന്‍വേലിക്കരയില്‍ 14 കാരിയെ പീഡിപ്പിച്ച വികാരി എഡ്വിന്‍ ഫിഗറസിനെതിരെ പരാതി നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. പ്രതി ഒളിവിലാണെന്ന് പറയുന്നത് ദുരൂഹമാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിച്ചു.

ഈ വൈദികനെ പൗരോഹിത്യവൃത്തിയില്‍ നിന്ന് ഒഴിവാക്കണമെന്നും ഇദ്ദേഹത്തെ സംരക്ഷിക്കുന്ന രൂപത അധികാരികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പോപ്പ് ഫ്രാന്‍സിസിന് പാരാതി അയയ്ക്കാനും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

പ്രസിഡന്റ് ലാലന്‍ തരകന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് പറമ്പില്‍, പ്രൊഫ. എ.ജെ. പോളികാര്‍പ്പ്, അഡ്വ. ഹൊര്‍മിസ് തരകന്‍, ജയിംസ് കളത്തുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 




MathrubhumiMatrimonial