goodnews head

മൂന്നാറില്‍ അലഞ്ഞുതിരിഞ്ഞു നടന്ന സ്ത്രീ സ്‌നേഹമന്ദിരത്തില്‍

Posted on: 03 Apr 2015


മുരിക്കാശ്ശേരി: ഇക്കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന സ്ത്രീയെ പോലീസുകാര്‍ പടമുഖം സ്‌നേഹമന്ദിരത്തിലെത്തിച്ചു. ഏകദേശം നാല്പത്വയസ്സ് പ്രായംതോന്നിക്കുന്ന സ്ത്രീ മലയാളവും തമിഴും സംസാരിക്കുന്നുണ്ട്. പേര് മഹാലക്ഷ്മിയെന്നും മഹേശ്വരിയെന്നും പറയുന്ന ഇവര്‍ വീട് എവിടെയാണെന്ന് തിരക്കുമ്പോള്‍ പാലക്കാട്, പൊള്ളാച്ചി എന്നീ സ്ഥലപ്പേരുകളും പറയുന്നതായി പോലീസ് അറിയിച്ചു. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നവര്‍ 04868-263460, 9447463933 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

 

 




MathrubhumiMatrimonial