Crime News

കള്ള് പായ്ക്കറ്റിലാക്കി വില്പന:ഒരാള്‍ പിടിയില്‍

Posted on: 03 Apr 2015


മണര്‍കാട്: കള്ള് പായ്ക്കറ്റിലാക്കി വില്പനനടത്തിയ സംഭവത്തില്‍ ഷാപ്പുജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് മാലം ഷാപ്പിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശിയെയാണ് മണര്‍കാട് എസ്‌ഐ പി.സി. ജോണ്‍ അറസ്റ്റ് ചെയ്തത്.400 രൂപയും പത്ത് പായ്കറ്റ് കള്ളും പിടിച്ചെടുത്തു. ഷാപ്പിനുപിന്നിലെ കൊക്കോ ത്തോട്ടത്തിലായിരുന്നു പുലര്‍ച്ചെ കള്ളുവില്പന. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മറ്റൊരു ഷാപ്പുജീവനക്കാരനെതിരെയും കേസെടുത്തു.

 

 




MathrubhumiMatrimonial