Crime News

വീട്ടമ്മയുടെ നഗ്നചിത്രമെടുത്ത് പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 03 Apr 2015


ചാത്തന്നൂര്‍: വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ എടുത്തശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേരെ പേിലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുളങ്കാടകം ജിജോഭവനില്‍ ജിജോ (29), നെടുമ്പന കുറ്റിക്കാട് വടക്കതില്‍ സമ്പത്ത് (22) എന്നിവരാണ് പിടിയിലായത്.

ഭര്‍ത്താവ് വിദേശത്തായ വീട്ടമ്മയുടെ പക്കല്‍നിന്ന് വാഹനത്തിന്റെ സി.സി. പിരിക്കാനെത്തിയ യുവാവും സുഹൃത്തുമാണ് പിടിയിലായത്. ഇവര്‍ മൊബൈല്‍ ഫോണില്‍ എടുത്ത വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചുവരികയായിരുന്നു. ഇതിനിടെ യുവാക്കള്‍ തമ്മില്‍ തര്‍ക്കത്തിലാവുകയും അതിലൊരാള്‍ യുവതിയുടെ വിദേശത്തുള്ള ഭര്‍ത്താവിനെ വിവരമറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്.

യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് വളരെ തന്ത്രപരമായാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂര്‍ എ.സി.പി. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്. ചാത്തന്നൂര്‍ എസ്.ഐ. ഐ.ഫറോസ് മോഹനന്‍, തുളസീദാസ്, വനിതാ സി.പി.ഒ. ശോഭ, ഷാഡോ പോലീസുകാരായ ഷാജി, വിനു ജയിന്‍ എന്നിവരാണ് അന്വേഷണം നടത്തിയതും അറസ്റ്റ് ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial