Crime News

ഗോപിനാഥന്റെ മരണം: ഒരാള്‍ അറസ്റ്റില്‍

Posted on: 03 Apr 2015


അഞ്ചല്‍: കോമളം രാജേഷ് ഭവനില്‍ ഗോപിനാഥന്‍(50) ചീപ്പുവയലില്‍ അങ്കണവാടിക്ക് മുന്നില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഏരൂര്‍ മൈലാടുംകുന്നില്‍ സുനില്‍ വിലാസത്തില്‍ സുനിലി(42)നെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ സി.ഐ. കെ.ബി.മനോജ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 15നാണ് ഗോപിനാഥനെ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ചത് വെട്ടേറ്റത് മൂലമാണെന്നുള്ള പോസ്റ്റ്‌ േമാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. കൂലിപ്പണിക്കാരായ ഗോപിനാഥനും സുനിലും തമ്മില്‍ സംഭവദിവസം രാത്രി അങ്കണവാടിക്ക് മുന്നില്‍ വഴക്കുണ്ടായെന്നും വഴക്കിനൊടുവില്‍ ഗോപിനാഥന് വെട്ടേല്‍ക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സി.ഐ.യ്‌ക്കൊപ്പം എ.എസ്.ഐ. മണിരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ യൂസഫ്, നാസര്‍, ശ്രീകുമാര്‍, ഷാജഹാന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

 

 




MathrubhumiMatrimonial