Crime News

യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

Posted on: 03 Apr 2015


നാഗര്‍കോവില്‍: കുളച്ചലിനടുത്ത് യുവതിയെ വീട്ടില്‍കയറി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പള്ളം ചേവിള സുന്ദരത്തിന്റെ മകന്‍ ജഗദീശന്‍ (29) ആണ് അറസ്റ്റിലായത്. മുന്‍പരിചയമുള്ള യുവതിയെ കഴിഞ്ഞ 30ന് വീട്ടില്‍ കയറി പീഡിപ്പിച്ചെന്നാണ് കേസ്.
യുവതിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് യുവാവിനെകൊണ്ട് രജിസ്റ്റര്‍ വിവാഹത്തിന് സമ്മതിപ്പിച്ചെങ്കിലും ഇയാള്‍ പിന്നീട് തീരുമാനം മാറ്റി. ഇതേത്തുടര്‍ന്നാണ് യുവതി കുളച്ചല്‍ പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ഇന്‍സ്‌പെക്ടര്‍ ഉമയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജഗദീശന്റെ അച്ഛന്‍ സുന്ദരം, ബന്ധുവായ മണികണ്ഠന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്്.

 

 




MathrubhumiMatrimonial