Crime News

വാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതി പിടിയില്‍

Posted on: 03 Apr 2015


തിരുവനന്തപുരം: നീറമണ്‍കര മഹാദേവ നഗറില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ സൈക്കിള്‍ തീവെച്ച് നശിപ്പിച്ച കേസിലെ രണ്ടാം പ്രതിയെ കരമന പോലീസ് പിടികൂടി. പാപ്പനംകോട് വടക്കേതകൊപ്പ് വീട്ടില്‍ ടി.സി. 55/1362-ല്‍ ഷാജി എന്ന ഷാജിലാല്‍ (36) ആണ് പിടിയിലായത്. ഇയാള്‍ മുമ്പ് പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസിലും സര്‍ക്കാര്‍വക സ്ഥലത്തുനിന്ന് മരം മുറിച്ചുമാറ്റിയ മോഷണ കേസിലും പ്രതിയായിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി ജാമ്യത്തില്‍ പോയിട്ട് ഒളിവില്‍ കഴിയുകയായിരുന്നു.
തമ്പാനൂര്‍ സി.ഐ. സുരേഷ് വി. നായര്‍, കരമന എസ്‌.െഎ. വി. രതീഷ്, ക്രൈം ബ്യൂറോ എസ്.ഐ. വല്‍സലന്‍, സി.പി.ഒ. മാരായ ജോയ്, സുമേഷ്, അജിത്ത് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഷാജിലാലിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഈ കേസിലെ ഒന്നാംപ്രതി നന്ദുവിനെ നേരത്തെ പിടികൂടിയിരുന്നു.

 

 




MathrubhumiMatrimonial