ആദിവാസി ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍
Posted on: 03 Apr 2015
പേരാവൂര്‍: ആദിവാസി ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ സുരേഷിനെ(35)യാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോഷി ജോസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അമ്മ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം അറിയുന്നത്. മാസങ്ങളായി പീഡനത്തിനിരയായ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണ്. വൈദ്യപരിശോധനയ്ക്കുശേഷം പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.