
സ്‌കൂള്‍വിദ്യാര്‍ഥികളുടെ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം
Posted on: 02 Apr 2015
ദേശീയ സിനിമാ പുരസ്‌കാരത്തില്‍ മലയാളം തഴയപ്പെട്ടതില്‍ വഷമിക്കേണ്ട. ദേശീയ ചില്‍ഡ്രന്‍സ് എജുക്കേഷണല്‍ ഓഡിയോ വീഡിയോ ഫെസ്റ്റിവെലില്‍ മികച്ച ചിത്രം കേരളത്തില്‍ നിന്നാണ്. കോഴിക്കോട്ടെ ചിങ്ങപുരം സികെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ ആദ്യേം പൂത്യേം എന്ന ചിത്രം പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി. മികച്ച ചിത്രം, മികച്ച രചന എന്നിങ്ങനെ. പെണ്‍കുട്ടികളെ സമൂഹം മാറ്റിനിര്‍ത്തുന്നതിനെ പറ്റിയാണ് സിനിമ പറയുന്നത്. കൃഷ്‌ണേന്ദു, രോഷന്‍ എന്നീ കുട്ടികളാണ് നായികാ നായകന്മാര്‍. മനീഷ് യാത്ര ചിത്രം സംവിധാനം ചെയ്തു. തിരക്കഥ കെ രഞ്ജിത് , ഛായാഗ്രഹണം പ്രമോദ്ബാബു.
