
കെനിയയില്‍ തീവ്രവാദികള്‍ കോളേജ് ആക്രമിച്ചു; മരണം എട്ടായി
Posted on: 02 Apr 2015
![]() |
കോളേജിന് പുറത്ത് നലയുറപ്പിച്ചിരിക്കുന്ന പോലീസ്. ഫോട്ടോ: അസോസിയേറ്റഡ് പ്രസ്സ് |
നെയ്‌റോബി: കെനിയയില്‍ അല്‍ഷബാബ് തീവ്രവാദികള്‍ കോളേജിന് നേരെ നടത്തിയ ആക്രമണത്തില്‍ എട്ട്‌പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.
കെനിയയിലെ ഗാരിസയിലുള്ള യുണിവേഴ്‌സിറ്റി കോളേജിന് നേരെയാണ് ആക്രമണമുണ്ടായത്. തിര്‍ത്ഥാടകരുടെ വേഷത്തില്‍ കോളേജിനുള്ളില്‍ കയറിയ തീവ്രവാദികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ക്യമ്പസിനകത്തുള്ള പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം.
![]() |
കോളേജിനുള്ളില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ പുറത്തെത്തിയപ്പോള്‍. ഫോട്ടോ: അസോസിയേറ്റഡ് പ്രസ്സ് |
തീവ്രവാദികളെ നേരിടാന്‍ കെനിയന്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥലത്തെത്തി. ഇവരെ അകത്ത് കടക്കാന്‍ അനുവദിക്കാതെ ക്യാമ്പസിലെ ഡോര്‍മെറ്ററിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് തീവ്രവാദികള്‍. അഞ്ച് പേരാണ് അക്രമിസംഘത്തിലുള്ളത്.
![]() |
കോളേജിനുള്ളില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ പുറത്തെത്തിയപ്പോള്‍. ഫോട്ടോ: അസോസിയേറ്റഡ് പ്രസ്സ് |
വെടിവെപ്പില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കെനിയന്‍ റെഡ്‌ക്രോസ് പ്രവര്‍ത്തകരും വിവിധ മനുഷ്യാവകാശ സംഘടനകളും സ്ഥലത്തെത്തിയിട്ടുണ്ട്. 30 ഓളം വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കെനിയന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്.വിവിധ തീവ്രവാദ സംഘടനകളില്‍ നിന്ന് കോളേജിന് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം പലതവണ അറിയിച്ചിരുന്നുവെന്നും കെനിയയിലെ സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.
