Crime News

9-ാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് വികാരിക്കെതിരെ കേസ്‌

Posted on: 01 Apr 2015


പറവൂര്‍: 9-ാം ക്ലാസില്‍ പഠിക്കുന്ന 14 കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പള്ളി വികാരിക്കെതിരെ കേസ്. പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ്ശ് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. എഡ്വിന്‍ ഫിഗരസ്സി (41) നെതിരെയാണ് പുത്തന്‍വേലിക്കര പോലീസ് കേസ്സെടുത്തത്.
പെണ്‍കുട്ടിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് പരാതി. ജനവരി മുതല്‍ പലതവണ പീഡനം നടത്തിയതായി പറയുന്നു. വികാരി ഇത്തരത്തില്‍ ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി അമ്മയോടാണ് ആദ്യം പറഞ്ഞത്.

അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയും മൊഴിയെടുക്കുകയും ചെയ്തു. ധ്യാനഗുരു കൂടിയായ വികാരി കുട്ടിയെ പള്ളിമേടയില്‍ ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഉപദേശങ്ങള്‍ നല്‍കുമായിരുന്നു.

പിന്നീട് പീഡനം തുടങ്ങി. ഇത് പലതവണ ആയപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ അമ്മയോട് പറയുന്നത്. ഇതിനിടെ വികാരിയെ പള്ളിയില്‍ നിന്ന് സ്ഥലം മാറ്റിയതായി ആരോപണമുണ്ട്. വികാരി ഒളിവിലാണെന്ന് പുത്തന്‍വേലിക്കര പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial