Crime News

നാടുവിട്ടതാണെന്ന് കാണാതായ യുവതി

Posted on: 01 Apr 2015


കൊച്ചി: ആരുടെയും പ്രേരണയില്ലാതെ, സ്വയം ഭര്‍ത്തൃഗൃഹം വിടുകയായിരുന്നെന്ന് കാക്കനാട്ട് കാണാതായ യുവതി ജിസില്‍ മാത്യു ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി പ്രത്യേക സാന്പത്തിക മേഖലയില്‍ ജോലിക്കുള്ള മുഖാമുഖത്തിനായി കൊണ്ടുവിട്ട ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് ജോബിന്‍ ജോണ്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ നടപടികള്‍ക്കിടയിലാണിത്. യുവതിയെ കണ്ടെത്തി ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും പിതാവും നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് ജിസില്‍ മാത്യു ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ 7-ന് രാവിലെ 10.15-ന് കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസ് പി. ഉബൈദ് നിര്‍ദേശിച്ചു. അതിനു മുന്‍പ് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് 5-ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന താന്‍ ചെന്നൈയില്‍ പേയിങ് ഗസ്റ്റ് ആയി താമസിച്ച് ജോലിക്ക് ശ്രമിക്കുകയാണ്. തന്റെ ജീവനും സ്വാതന്ത്ര്യത്തിനും പോലീസ് സംരക്ഷണം നല്‍കുമെങ്കില്‍ കോടതിയില്‍ ഹാജരാകാന്‍ തയ്യാറാണെന്നും യുവതി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അടുത്ത ആഴ്ച നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.

 

 




MathrubhumiMatrimonial