Crime News

പോലീസിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Posted on: 01 Apr 2015


മങ്കട: ഗതാഗതം നിയന്ത്രിച്ചിരുന്ന പോലീസിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മങ്കട പോലീസ് അറസ്റ്റുചെയ്തു.

തിരൂര്‍ക്കാട് പേരൂര്‍ക്കാടന്‍ സിറാജുദ്ദീ (33)നെയാണ് മങ്കട പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകിട്ട് 5.10നാണ് കേസിനാസ്പദമായ സംഭവം.

അരിപ്രയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയില്‍ തിരൂര്‍ക്കാടുമുതല്‍ രാമപുരംവരെ ഗതാഗതം പോലീസ് തിരിച്ചുവിട്ടിരുന്നു. തിരൂര്‍ക്കാട് ജങ്ഷനില്‍ ഗതാഗതം തിരിച്ചുവിടുകയായിരുന്ന പോലീസിനെ വകവെക്കാതെ സിറാജുദ്ദീന്‍ കാര്‍ ഓടിച്ചുപോവുകയും പിന്നീട് തിരിച്ചെത്തി പോലീസിനുനേരെ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ പോലീസുകാരന്‍ രക്ഷപ്പെടുകയായിരുന്നു.

തിങ്കളാഴ്ച തിരൂര്‍ക്കാട്ടുവെച്ച് പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial