
തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വിദ്യാര്‍ഥിനികള്‍ ഭയന്ന് ചാടിയതെന്ന് പോലീസ്
Posted on: 01 Apr 2015
പാമ്പാടി: പരീക്ഷയെഴുതാന്‍ പോയ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ കുട്ടികള്‍ ഭയന്ന് ചാടിയതെന്ന് പോലീസ്. ളാക്കാട്ടൂര്‍ എം.ജി.എം. എന്‍.എസ്.എസ്. സ്‌കൂളിലെ മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കാണ് ഓട്ടോയില്‍നിന്ന് ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റത്. ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനികളോട് പരിചയമില്ലാത്തവരുടെ കൂടെ കയറിയാല്‍ നിങ്ങളെ തട്ടിക്കൊണ്ടുപോകില്ലേയെന്ന ഓട്ടൊ ഡ്രൈവറുടെ ചോദ്യമാണ് വിദ്യാര്‍ഥിനികളെ ഭയപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് നടന്നുവരുന്നതിനിടെ ആളില്ലാതെയെത്തിയ ഓട്ടൊ കണ്ട് വിദ്യാര്‍ഥിനികള്‍ കൈനീട്ടി. തുടര്‍ന്ന് ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനികളോട് ഓട്ടൊ ഡ്രൈവര്‍ തമാശയായി തട്ടിക്കൊണ്ടുപോകിേല്ലയെന്ന് ചോദിച്ചു. ഇതുകേട്ട വിദ്യാര്‍ഥിനികള്‍ ഭയന്ന് ഓടുന്ന ഓട്ടൊയില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. 50വയസ്സിനുമേല്‍ പ്രായം തോന്നിക്കുന്ന ഓട്ടൊക്കാരനെ കണ്ടെത്താനായില്ല. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പാമ്പാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
