ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വിട്ടു
Posted on: 01 Apr 2015
കൊല്ലം: മുപ്പത് വര്‍ഷമായി തുടരുന്ന അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ ഓട്ടോ ഡ്രൈവറായിരുന്ന സമ്പത്തി(39)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ട് അഞ്ചാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.സന്തോഷ്‌കുമാര്‍ ഉത്തരവായി.
ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ ശക്തികുളങ്ങര മുക്കാട് കായല്‍ത്തോപ്പ് വീട്ടില്‍ ജോഷി (37), ഔസേപ്പ് (39), മനേഷ്യസ് (65), ജോസഫ് (65), റോസമ്മ (57), ആഞ്ചില (60), ലിസ (32) എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
കൊല്ലപ്പെട്ട സമ്പത്തിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ഒന്നാംപ്രതി കമ്പിവടികൊണ്ട് സമ്പത്തിന്റെ തലയ്ക്കടിച്ച് കെലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സമ്പത്തിന്റെ അച്ഛനമ്മമാരായ ആല്‍ബര്‍ട്ട്, ട്രീസ, ഭാര്യ സിബിയ, ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ 15 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് വിസ്തരിച്ചു. ജില്ലാ െജയില്‍ സൂപ്രണ്ടിനെയും സാക്ഷിയായി വിസ്തരിച്ചിരുന്നു.
2011 ഏപ്രില്‍ 23നായിരുന്നു സംഭവം. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ഇ.ഷാനവാസ്ഖാന്‍, കല്ലൂര്‍ കൈലാസ്‌നാഥ്, മയ്യനാട് പ്രിയ ഷാനവാസ്ഖാന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.