ഫസല്‍ വധം: കാരായിമാര്‍ എറണാകുളം വിടരുതെന്ന വ്യവസ്ഥയ്ക്ക് ഇളവില്ല
Posted on: 31 Mar 2015
ന്യൂഡല്‍ഹി: തലശ്ശേരിയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സി.പി.എം.നേതാക്കള്‍ കാരായി ചന്ദ്രശേഖരനും കാരായി രാജനും എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചില്ല.
ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍ എറണാകുളം ജില്ല വിടരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതില്‍ ഇളവ് വേണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.
കേസിലെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ക്ക് നിബന്ധനകളില്ലാതെ തന്നെ ജാമ്യം ലഭിച്ചുവെന്ന് കാരായിമാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്തും അഡ്വ. പി.വി. ദിനേഷും വാദിച്ചു. ഏഴും എട്ടും പ്രതികളായ കാരായിമാര്‍ക്കുള്ള നിബന്ധനകള്‍ പിന്‍വലിക്കണമെന്നും അഭ്യര്‍ഥിച്ചു.
എന്നാല്‍, ഇരുവരും രാഷ്ട്രീയ നേതാക്കളാണെന്ന് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളും രാഷ്ട്രീയ നേതാക്കളാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന നിലപാടില്‍ കോടതി ഉറച്ചുനിന്നു.
2014 നവംബറില്‍ ഇരുവരുടെയും അപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. 2006 ഒക്ടോബര്‍ 22-ന് റംസാനിലെ അവസാനത്തെ നോമ്പ് ദിവസം പുലര്‍ച്ചെയാണ് പത്രവിതരണത്തിനു പോയ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയത്. സംഭവം ആര്‍.എസ്.എസ്സിന്റെ മേല്‍ കെട്ടിവച്ച് സാമുദായികസ്പര്‍ധ ഉയര്‍ത്തിവിടാന്‍ കാരായി രാജനും ചന്ദ്രശേഖരനും ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു.