Crime News

കഞ്ചാവ് കേസില്‍ കഠിനതടവും 10,000 രൂപ പിഴയും

Posted on: 31 Mar 2015


കൊല്ലം: കൊട്ടിയം ഇണ്ടക്ക് ജങ്ഷനില്‍ പബ്ലിക് ലൈബ്രറിക്ക് സമീപം കഞ്ചാവ് വില്പന നടത്തിയ കേസില്‍ തഴുത്തല ഷിബുനിവാസില്‍ പാറ നിസാര്‍ എന്ന നിസാറി(48)ന് ഒരുകൊല്ലം കഠിനതടവും 10,000 രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ 3 മാസംകൂടി തടവും ശിക്ഷിച്ച് കൊല്ലം രണ്ടാം അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജി പി.കൃഷ്ണകുമാര്‍ വിധി പ്രസ്താവിച്ചു. നിസാര്‍ പല കഞ്ചാവ് കേസുകളിലും പ്രതിയാണ്. 1.4 കിലോഗ്രാം കഞ്ചാവാണ് ചാത്തന്നൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന നൗഷാദും സംഘവും പ്രതിയില്‍നിന്ന് പിടികൂടിയത.്

ഇയാള്‍ മറ്റൊരു കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആല്‍ബര്‍ട്ട് പി.നെറ്റോ, അഡ്വ. ഷഹ്ന ബാനു എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial