മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 31 Mar 2015
കുന്നംകുളം: മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. എ.സി.വി. റിപ്പോര്‍ട്ടറായ ഗാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസില്‍ കിഴൂര്‍ കണക്കവളപ്പില്‍ ഷിഹാബ് (22), കാപ്പിരിക്കല്‍ വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി സുഹൃത്തിനെ കിഴൂരിലുള്ള വീട്ടില്‍വിട്ട് മടങ്ങിവരുന്നവഴിക്കാണ് മര്യാദമൂലയില്‍വച്ച് ഒരു സംഘം മര്‍ദ്ദിച്ചത്.
ബൈക്ക് തടഞ്ഞുനിര്‍ത്തിയ സംഘം അസഭ്യവര്‍ഷം നടത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ബൈക്കില്‍നിന്ന് ഇറങ്ങിയോടി അടുത്തവീട്ടില്‍ക്കയറി പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി അക്രമികളെ പിടികൂടുകയായിരുന്നു. പരിക്കേറ്റ ഗാവിന്‍ കുന്നംകുളം താലൂക്ക് ആസ്പത്രിയില്‍ ചികിത്സതേടി.