യുവാവിനെ ആക്രമിച്ച കേസ്: നാലുപേര്‍ അറസ്റ്റില്‍
Posted on: 31 Mar 2015
പുന്നയൂര്‍ക്കുളം: തെക്കേ പുന്നയൂരില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. തെക്കേ പുന്നയൂര്‍ സ്വദേശികളായ ഊക്കയില്‍ കമറുദ്ദീന്‍ (54), കുന്നത്തുവളപ്പില്‍ അഷ്‌റഫ് (45), പുതിയവീട്ടില്‍ ബാപ്പു (60), വെള്ളത്തേരിയില്‍ മുഹമ്മദാലി (60) എന്നിവരെയാണ് വടക്കേക്കാട് എസ്‌ഐ സി.ജെ. മുഹമ്മദ് ലത്തീഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബര്‍ 25 ന് ഉച്ചയ്ക്ക് പുന്നയൂര്‍ പഞ്ചായത്ത് മുന്‍ അംഗം വാലിയില്‍ അനീഷി (39) നെ വീടിനുമുന്നില്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. ആക്രമണത്തില്‍ ഇരുകൈകളും ഒടിഞ്ഞു. നിലംനികത്തലിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന അനീഷിനെ 2007 ല്‍ ഒരു സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.