Crime News

ലൈംഗിക പീഡനശ്രമം, പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും

Posted on: 31 Mar 2015


പാലക്കാട്: ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ശ്രമിച്ച കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും അയ്യായിരംരൂപ പിഴയും. അഗളി മേലെമുള്ളിയൂരിലെ ശിവകുമാറിനാണ് (26) ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് ശിക്ഷവിധിച്ചത്.

പ്രതി അടയ്ക്കുന്നപിഴ കുട്ടിക്കുകൊടുക്കാന്‍ കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷംകൂടി അധികതടവ് അനുഭവിക്കണം.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ജി. ഹരിദാസ് ഹാജരായി.

2012 ആഗസ്ത് 18നാണ് കേസിനാസ്പദമായസംഭവം. വൈകുന്നേരം വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കയായിരുന്ന കുട്ടിയെ സമീപത്തെ അങ്കണവാടിക്കുപിന്നിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കേസില്‍ 12 സാക്ഷികളെ വിസ്തരിച്ചു.

 

 




MathrubhumiMatrimonial