
മോഷണം: മലയാളിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Posted on: 31 Mar 2015
പൊള്ളാച്ചി: ആനമലയില്‍ വിവിധ മോഷണക്കേസുകളില്‍ മലയാളിയടക്കം മൂന്നുപേരെ അറസ്റ്റുചെയ്തു. കൊല്ലങ്കോട് സ്വദേശി ഇബ്രാഹിം (34), കോയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശി കാജാഹുസൈന്‍ (35), സേതുമട അണ്ണാനഗറിലെ ഉമ്മര്‍ അലി (30) എന്നിവരാണ് അറസ്റ്റിലായത്. ആനമല എ.വി.ആര്‍. നഗറില്‍ താമസിക്കുന്ന മുത്തുകുമാറിന്റെ ഭാര്യ വസന്തയുടെ കഴുത്തിലെ രണ്ടുപവന്‍ മാല കവര്‍ന്ന കേസിലും ആനമല എം.ആര്‍.ഡി. കോളനിയിലെ കാര്‍ത്തിക്കിന്റെ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവന്‍ മോഷ്ടിച്ച കേസിലുമാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് 12 പവന്‍ സ്വര്‍ണവും കാറും പിടിച്ചെടുത്തു. പ്രതികളെ കോയമ്പത്തൂര്‍ ജയിലിലടച്ചു.
