അപകടസമയത്ത് കാറോടിച്ചത് താനെന്ന് സല്‍മാന്റെ ഡ്രൈവര്‍
Posted on: 31 Mar 2015
മുംബൈ: അപകടമുണ്ടായപ്പോള്‍ വാഹനമോടിച്ചത് താനായിരുന്നുവെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഡ്രൈവര്‍ അശോക്‌സിങ് സെഷന്‍സ് കോടതിയില്‍ മൊഴിനല്‍കി. നേരത്തേ സല്‍മാന്‍ഖാന്‍ കോടതിയില്‍ ഹാജരായി മൊഴിനല്‍കിയതും അപകടം സംഭവിച്ചപ്പോള്‍ ലാന്‍ഡ് ക്രൂയിസര്‍ വാഹനമോടിച്ചത് അശോക് സിങ്ങാണെന്നായിരുന്നു.
ടയര്‍പൊട്ടിയതോടെയാണ് അപകടം സംഭവിച്ചത്. ഇടതുവശത്തേക്ക് ചെരിഞ്ഞ കാര്‍ നേരേയാക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. കാര്‍ ബ്രേക്കിട്ടുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബേക്കറിയുടെ പടികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സല്‍മാന്‍ തന്റെ ഇടതുവശത്താണ് ഇരുന്നത്. അദ്ദേഹം വാതില്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും വാതില്‍ മുറുകിയിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. താന്‍ ഇരുന്നിടത്തുകൂടിയാണ് സല്‍മാന്‍ ഇറങ്ങിയത് -അശോക് സിങ് മൊഴിനല്‍കി.
അപകടം സംഭവിച്ചയുടനെ പോലീസ് സ്റ്റേഷനിലെത്തി സംഭവത്തിന് ഉത്തരവാദി താനാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് ഇത് ചെവിക്കൊണ്ടില്ലെന്നും ഡ്രൈവര്‍ മൊഴിനല്‍കി. പണത്തിനുവേണ്ടിയല്ല ഇത്തരത്തില്‍ മൊഴിനല്‍കിയതെന്ന് പബ്ലൂക് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്താരത്തില്‍ ഡ്രൈവര്‍ പറഞ്ഞു.
2002 സപ്തംബര്‍ 28-നാണ് കേസിനാസ്പദമായ അപകടം സംഭവിച്ചത്. സല്‍മാന്‍ ഓടിച്ചിരുന്ന വെള്ളനിറത്തിലുള്ള ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്സ് ബേക്കറിക്കുമുന്നിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയുമാണുണ്ടായത്.