Crime News

ബര്‍ദ്വാന്‍ സ്‌ഫോടനം: 21പേര്‍ക്കെതിരെ എന്‍.ഐ.എ. കുറ്റപത്രം

Posted on: 31 Mar 2015


കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു ബംഗ്ലാദേശുകാരടക്കം 21പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, ഭീകരസംഘടനയില്‍ ആളെ ചേര്‍ക്കല്‍, ധനസമാഹരണം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ബര്‍ദ്വാന്‍ ജില്ലയില്‍ ഭീകരര്‍ താവളമാക്കിയ വീട്ടിലാണ് കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് വന്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു.

ഇതുമായി ബന്ധപ്പെട്ട് 17പേരെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ഭീകരരാണ് സ്‌ഫോടനത്തിനുപിന്നിലെന്ന് എന്‍.ഐ.എ. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സംഘടനയുടെ മുതിര്‍ന്ന നേതാക്കളാണ് ബര്‍ദ്വാന്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ ഭീകരപരിശീലനത്തിനും ബോംബുണ്ടാക്കുന്നതിനും നേതൃത്വംനല്‍കിയിരുന്നത്.

 

 




MathrubhumiMatrimonial