
ക്വട്ടേഷന്‍ നല്‍കി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവും കൂട്ടാളിയും അറസ്റ്റില്‍
Posted on: 31 Mar 2015

ഭര്‍ത്താവ് കട്ടപ്പന സ്വദേശി സുനില്‍കുമാര്‍ (44), സഹായി തണ്ണിത്തോട് പ്ലൂന്റേഷനില്‍ സി. ഡിവിഷനില്‍ താമസിക്കുന്ന പ്രകാശ് (35) എന്നിവരാണ് പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പിടികൂടാനുണ്ട്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ:
സുനില്‍കുമാറും ഭാര്യ ശ്രീജയും തമ്മില്‍ കുടുംബകലഹം ഉണ്ടായിരുന്നു. ശ്രീജയുടെ മുഖം വികൃതമാക്കാന്‍ സുനില്‍കുമാര്‍ പ്രകാശിന് 40000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി. ഇതില്‍ 20000 രൂപ മുന്‍കൂറായിക്കൊടുത്തു. 21ന് രാത്രി 8 മണിയോടെ ശ്രീജയുടെ വീട്ടിലെത്തിയ പ്രകാശ് മറ്റൊരാളുടെ പേരു പറഞ്ഞ് കതകു തുറപ്പിച്ചു. കതകു തുറന്ന ഉടനെ ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
ശ്രീജയുടെ മൊഴിയില്‍ പറയുന്ന പേരുകാരന് സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ശ്രീജ. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. അഭിഭാഷക ക്ലൂക്കായി ജോലി നോക്കുകയാണ് ശ്രീജ.
കോന്നി സി.ഐ. ബി.എസ്.സജിമോന്‍, തണ്ണിത്തോട് എസ്.ഐ.മാരായ വിപിന്‍, തോമസുകുട്ടി, രാജു, ഷാഡോ പോലീസുകാരായ അജി, ശമുവേല്‍, അജുരാജ്, മുരളീധരന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ പ്രകാശ് എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് കേസിന് തെളിവുണ്ടാക്കിയത്.
