തൊഴിലുറപ്പിന്റെ കരുത്തില്‍ കുരുന്നുകള്‍ക്കിനി കോണ്‍ക്രീറ്റ് റോഡിലൂടെ ഭയക്കാതെ നടക്കാം
Posted on: 28 Mar 2015
അന്നമനട: നാട്ടുവീഥികളില്‍ കാടുവെട്ടും പുല്ലുനീക്കലും കൃഷിയിടമൊരുക്കലുമായിക്കഴിഞ്ഞ തൊഴിലുറപ്പുപ്രവര്‍ത്തനം ഇനി വിദഗ്ധമേഖലയിലും. വെസ്റ്റ് കൊരട്ടിയിലെ കുരുന്നുകള്‍ പഠിക്കുന്ന അങ്കണവാടിക്ക് കോണ്‍ക്രീറ്റ് റോഡ് ഒരുക്കിയാണ് അന്നമനട പഞ്ചായത്തുകാര്‍ തൊഴിലുറപ്പിന്റെ പുതിയ പാത തുറന്നത്. 110 മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മ്മാണം.
നടവരമ്പായിരുന്ന സ്ഥലത്താണ് നാട്ടുകാരുടെ സഹകരണത്തോടെ രണ്ടുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിച്ചത്. അങ്കണവാടിയിലെ കൊച്ചുകുട്ടികള്‍ക്ക് അപകടസാദ്ധ്യതയുള്ള നടവരമ്പാണ് സുരക്ഷയുള്ള റോഡായി മാറിയത്.
വലിയ മെറ്റലുകള്‍ക്കുമീതെ കോണ്‍ക്രീറ്റ് ഇട്ടാണ് റോഡ് ഒരുക്കിയത്. 19 തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കൊപ്പം ഈ മേഖലയിലെ ഒരു വിദഗ്ധ തൊഴിലാളിയെക്കൂടി ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം നടത്തിയത്. വിദഗ്ധ തൊഴിലാളിക്ക് എഴുന്നൂറ് രൂപ അധികകൂലി നല്‍കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണയുമായി നില്‍ക്കുന്ന വാര്‍ഡ് മെമ്പര്‍ കെ. മധുസൂദനനാണ് രാവിലെയും അവധി ദിവസങ്ങളിലും കോണ്‍ക്രീറ്റിന് കരുത്തുപകരുന്ന ക്യൂറിങ്ങ് ജോലികള്‍ നടത്തുന്നത്.
നിര്‍മ്മാണത്തിനാവശ്യമായ സിമന്റും കല്ലും മെറ്റലും പഞ്ചായത്താണ് നല്‍കുക. ഇതടക്കമാണ് എസ്റ്റിമേറ്റ് തയ്യറാക്കിയിട്ടുള്ളത്. അങ്കണവാടി റോഡിന് 1,87,000 രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
തൊഴിലുറപ്പ് പ്രവര്‍ത്തനത്തില്‍ അറുപത് ശതമാനം കൂലിക്കും നാല്പത് ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് അന്നമനട ഗ്രാമപ്പഞ്ചായത്ത് വെസ്റ്റ് കൊരട്ടി അങ്കണവാടി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഇക്കുറി 1,80,00,000 ചെലവഴിച്ചതെന്ന് എന്‍.ആര്‍.ഇ.ജി.എസ്.എ. ഇ. പി.എസ്. പ്രീതി സൂചിപ്പിച്ചു.
റോഡിന്റെ നിര്‍മ്മാണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സതീശന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.