Crime News

കടയില്‍ മറന്നുവെച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നു

Posted on: 28 Mar 2015


ഒറ്റപ്പാലം: മുടിവെട്ടാന്‍പോയ കടയില്‍ യുവാവ് മറന്നുവെച്ച പഴ്‌സിലെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം കവര്‍ന്നു. തോട്ടക്കരയിലെ ബാര്‍ബര്‍ഷോപ്പില്‍ 26ന് രാവിലെ പത്തോടെയാണ് സംഭവം. പനമണ്ണ നെല്ലിപ്പറമ്പില്‍ രാജേഷിന്റെ (25) 40,000-ത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ കടയിലെ ജീവനക്കാരനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.

രണ്ട് ദിവസങ്ങളിലായി നാലുതവണയായി 39,300 രൂപ എ.ടി.എമ്മില്‍നിന്ന് പിന്‍വലിച്ചിരുന്നു. പഴ്‌സില്‍നിന്ന് 4,000 രൂപയും എടുത്തു. മുടിവെട്ടാനായി പോയപ്പോള്‍ പഴ്‌സ് കടയില്‍ എടുത്തുവെച്ച രാജേഷ് തിരികെയെടുക്കാന്‍ മറന്നുപോയെന്ന് പരാതിയില്‍ പറയുന്നു. ഇത് കടയിലെ ജീവനക്കാരന്‍ കൈക്കലാക്കി പണം എടുത്തുവെന്നാണ് കേസ്.

 

 




MathrubhumiMatrimonial