Crime News

പ്രകൃതിവിരുദ്ധ പീഡനം: ഒരാള്‍ അറസ്റ്റില്‍

Posted on: 28 Mar 2015


കുറ്റിപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. മദിരശ്ശേരി മേലേതില്‍വീട്ടില്‍ ബഷീറാണ്(51) അറസ്റ്റിലായത്.

മദിരശ്ശേരിയിലെ വാടകവീട്ടില്‍െവച്ച് ബഷീറും സുഹൃത്തുക്കളും ചേര്‍ന്ന് 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. നാട്ടുകാര്‍ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കേസില്‍ ബഷീറിന്റെ സുഹൃത്തുക്കളായ അഞ്ചുപേരെ പോലീസ് തിരയുന്നുണ്ട്.

എസ്.ഐ കെ.പി. വാസു, സീനിയര്‍ സി.പി.ഒ ശ്രീലേഷ്, സി.പി.ഒ താജുദ്ദീന്‍ എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

 

 




MathrubhumiMatrimonial