കബളിപ്പിച്ച് പണംതട്ടുന്നയാള്‍ പിടിയില്‍
Posted on: 24 Mar 2015
എടക്കര: ആളുകളെ കബളിപ്പിച്ച് പണംതട്ടുന്ന വയനാട് സ്വദേശിയായ യുവാവിനെ എടക്കര പോലീസ് പിടികൂടി. പടിഞ്ഞാെറത്തറ പുതുശ്ശേരിക്കടവ് നോര്‍ത്തുകുന്ന് വാഴയില്‍ മുഹമ്മദാലി (40)ആണ് പിടിയിലായത്. എടക്കര ചക്കുങ്ങല്‍ യൂസുഫിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
ഗള്‍ഫിലുള്ള മകന്റെ സുഹൃത്താണെന്നു പരിചയപ്പെടുത്തി എടക്കരയില്‍വെച്ച് ഇയാള്‍ 10,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഗൂഡല്ലൂരില്‍നിന്നുള്ള യാത്രയില്‍ കേടായ കാര്‍നന്നാക്കാനാണ് പണം എന്നാണ് പറഞ്ഞത്. പിറ്റേ ദിവസം പണം തിരിച്ചുനല്‍കാമെന്ന ഉറപ്പില്‍ യൂസഫ് 5000 രൂപനല്‍കി. തുടര്‍ന്ന് മുഹമ്മദാലി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി. യൂസഫ് എടക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.
ജില്ലാ പോലീസിന്റെ നിര്‍ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് മുഹമ്മദലിയെ അറസ്റ്റുചെയ്തത്. തൃശ്ശൂര്‍ പെരുമ്പിലാവില്‍ തട്ടുകടക്കാരനായ ആറ്റൂര്‍ വളപ്പില്‍ ഉസ്മാനില്‍നിന്ന് ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പുനടത്തിയതായി പോലീസ് പറഞ്ഞു. മമ്പാട്ടുള്ള രണ്ടാംഭാര്യയുടെ വീട്ടിലാണ് ഇയാളുടെ താമസം. എസ്.ഐ. പി. ശശീന്ദ്രന്‍, പ്രത്യേക അന്വേഷണസംഘത്തിലെ എം. അസൈനാര്‍, സി.പി.ഒ.മാരായ ഷിഫിന്‍, ജഗദീഷ്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.