Crime News

നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍

Posted on: 24 Mar 2015


പൊള്ളാച്ചി: നഗരത്തിന്റെ പലഭാഗങ്ങളില്‍ മോഷണംനടത്തിവന്ന 19കാരനെ അറസ്റ്റ് ചെയ്തു. പഴനി പശുപതിപാളയക്കാരനായ ഫിലിപ്പ്രാജ (19) ആണ് അറസ്റ്റിലായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ ടേപ് റെക്കോഡുകളും റേഡിയോകളും റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ മാലയും മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്.
പാലക്കാട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ മോഷണം നടക്കുന്നത് പതിവായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് നിരീക്ഷിച്ചുവരുമ്പോള്‍ സംശയത്തിന്റെ പേരില്‍ ഫിലിപ്പിനെ പിടിച്ച് ചോദ്യംചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയില്‍നിന്ന് 10 റേഡിയോകളും 6 പവന്‍ സ്വര്‍ണവും പിടിച്ചെടുത്തു.
ഇയാളെ പൊള്ളാച്ചി ജുഡിഷ്യല്‍ ഒന്നാംകോടതി മജിസ്‌ട്രേറ്റ് മുമ്പില്‍ ഹാജരാക്കി പൊള്ളാച്ചി ജുവനൈല്‍ഹോമിലടച്ചു.

 

 




MathrubhumiMatrimonial