
മണ്ണെടുപ്പ് വാഹനങ്ങള്‍ പിടിച്ചെടുത്തു
Posted on: 24 Mar 2015
പാലക്കാട്: പാലക്കാട് റവന്യു ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം മുണ്ടൂര്‍-കോങ്ങാട് പ്രദേശങ്ങളില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ അനധികൃത മണ്ണെടുപ്പിലേര്‍പ്പെട്ട ഒരു ജെ.സി.ബി.യും അനധികൃതമായി കരിങ്കല്ല് കയറ്റിവന്ന ടിപ്പര്‍ലോറിയും പിടിച്ചെടുത്തു. വരുംദിവസങ്ങളിലും സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് ആര്‍.ഡി.ഒ. അറിയിച്ചു.
